പത്തനംതിട്ട : പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ അഞ്ചുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിൽ ആണ് വിവരം പുറത്തറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ടബലാത്സംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പെൺകുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴിയിൽ നിന്നും അടൂർ നെല്ലിമുകളിൽ താമസിക്കുന്ന സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയിൽ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയിൽ അനൂപ്(22), ആലപ്പുഴ നൂറനാട് പണയിൽ അഭിജിത്ത്(20), ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയിൽ അരവിന്ദ് (28)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയുടെ സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി സുഹൃത്തായ അരവിന്ദിന്‍റെ സാന്നിധ്യത്തില്‍ ബാക്കി മൂന്ന് പ്രതികളും ചേര്‍ന്ന് പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി.
ജൂണിൽ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗൺസിലിംഗിന്റെ അടിസ്ഥാനത്തിൽ പിന്നീട് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് ജൂലൈ ഒന്നാം തീയതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി.
പ്രതികൾ പരസ്പരം അറിയാവുന്നവരായതിനാ ൽ രക്ഷപ്പെടാനുള്ള അവസരങ്ങൾ നൽകാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ചും ഊർജ്ജിതമായ അന്വേഷണത്തിലൂടെയും പോലീസ് കുടുക്കുകയായിരുന്നു. ഒരാഴ്ചയോളം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക അന്വേഷണസംഘം താമസിച്ചായിരുന്നു അന്വേഷണം. പ്രതികൾ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാൽ അവിടെനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തിൽ മറ്റു പ്രതികളെ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പീഡന വിവരം പോലീസ് അറിഞ്ഞുവെന്ന സംശയത്തിൽ പ്രതികൾ രാത്രിസമയം വീടുകളിൽ തങ്ങാതെ ആളൊഴിഞ്ഞ പറമ്പുകളിലും ബന്ധു വീടുകളിലും തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2021ൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആ കേസിൽ വിചാരണ നടപടികൾ നടന്നു വരികയാണ്. വിചാരണ പൂർത്തിയായ കേസിൽ പ്രതിയായ സുധീഷിനെ 45 വർഷത്തെ കഠിനതടവിനും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും കൂട്ടബലാത്സംഗത്തിന് അടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചിരിക്കുന്നത്.
അടൂർ സബ്ഇൻസ്പെക്ടർമാരായ എം മനീഷ്, ജലാലുദ്ദീൻ റാവുത്തർ എസ് സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, റോബി ഐസക്, സി പി ഓ മാരായ ശ്യാംകുമാർ, അൻസാജു, ശ്രീജിത്ത്, എസ് അനൂപ എന്നിവരുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കേസ് അന്വേഷണം നടത്തുന്നതും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033