ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ചു ; സഹോദരിയുടെ മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിന്‍ എന്നയാള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവാക്കരണം രണ്ടാം ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെറിന്‍ രാജാണ് (25) അറസ്റ്റിലായത്. ജെറിന്റെ അമ്മാവനാണ് കൊല്ലപ്പെട്ട ജെ പി ജസ്റ്റിന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊടുവക്കാരണത്തെ ചെറിയ മൈതാനത്ത് ജെറിനും സംഘവും ക്രിക്കറ്റ് കളിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ അമ്മാവന്‍ ജെസ്റ്റിനും ജെറിനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുര്‍ന്ന് വീട്ടിലേക്ക് പോയ ജസ്റ്റില്‍ കത്തിയുമായി തിരികെയെത്തി. വീണ്ടും സംഘര്‍ഷമുണ്ടായപ്പോള്‍ ജസ്റ്റിന്‍ നിലത്ത് വീണു. ഈ സമയം ജെറിന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജസ്റ്റിന്റെ തലക്കടിച്ചു. അടിയേറ്റു വീണ ജസ്റ്റിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ജസ്റ്റിന്‍ താമസിച്ചിരുന്ന ലയത്തില്‍ എത്തിച്ചു.

പിറ്റേന്ന് ഉച്ചയോടെ ലയത്തിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് ജസ്റ്റിന്റെ സഹോദരി ഉള്ളില്‍ കയറി നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ജസ്റ്റിന്‍ മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...