രാജിക്ക് പിന്നിലെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും : കർണാടക മുൻ മന്ത്രി കെ എൻ രാജണ്ണ

For full experience, Download our mobile application:
Get it on Google Play

കർണാടക : തന്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് കർണാടക മുൻ മന്ത്രി കെ എൻ രാജണ്ണ. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. മുൻ മന്ത്രിയെന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും പാർട്ടിയോട് വിധേയപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തെറ്റിദ്ധാരണ തിരുത്തുമെന്നും രാജണ്ണ പറഞ്ഞു. കർണാടക കോൺഗ്രസിന് ഉള്ളിലെ പോരാണ് രാജണ്ണയുടെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണ, ഡി കെ ശിവകുമാറിന്റെ കടുത്ത വിമർശകൻ ആണ്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ തള്ളി പ്രസ്താവന നടത്തിയതിന് പിന്നാലെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമായിരുന്നു രാജണ്ണയുടെ രാജി.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ പ്രകാരം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ലക്ഷം കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. 28 ലോക്‌സഭ മണ്ഡലങ്ങളുള്ള കർണാടകയിൽ 16 സീറ്റ്‌ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന്‌ ഒമ്പതു സീറ്റിൽ ചുരുങ്ങേണ്ടി വന്നു. മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച പല മണ്ഡലത്തിലും ബിജെപിക്ക്‌ മെച്ചപ്പെട്ട വോട്ടു ലഭിക്കുകയും ചെയ്‌തു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുകയും ഏകദേശം 3.25 ലക്ഷം വോട്ടർമാർ മാത്രമുള്ള മഹാദേവപുര മണ്ഡലത്തിൽ 1,00,250 വോട്ടുകൾ നിയമവിരുദ്ധമായി നേടി സീറ്റ് നേടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...