പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ ടീച്ചർ ആണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തുകയാണ് ചെയ്തത്.

കേസിൽ 10 പേരുടെയും പങ്ക് പോലീസ് അന്വേഷിക്കുകയാണ്. ഇതിൽ പ്രായപൂർത്തിയായവരും ഉണ്ട്. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നത്. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...