സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് 15 ദിവസത്തിനകം തടയണം ; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകൾ, ഓടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ 15 ദിവസത്തിനകം നടപടിയെടുക്കേണ്ടിവരും. കേന്ദ്ര സർക്കാർ ടെലഗ്രാമിന് ഇതുസംബന്ധിച്ച നോട്ടീസ് നൽകി. വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയമാണ് ശനിയാഴ്ച ടെലഗ്രാമിന് നോട്ടീസ് നൽകിയത്. പകർപ്പവകാശമുള്ള സിനിമകളും നിയമവിരുദ്ധമായ ഓഡിയോ-വിഷ്വൽ കണ്ടന്റുകളും കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അവയുടെ ലഭ്യത തടയുന്നതിനും അവ നീക്കം ചെയ്യുന്നതിനും സംവിധാനം ശക്തിപ്പെടുത്തണമെന്ന് മന്ത്രാലയം ടെലിഗ്രാമിനോട് നിർദേശിച്ചു.

ഇന്ത്യയുടെ സിനിമാ വ്യവസായം, ഓടിടി പ്ലാറ്റ്ഫോമുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നടപടി. ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്‌ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടീസിന്മേൽ നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് ടെലഗ്രാം 15 ദിവസത്തിനകം സമർപ്പിക്കണം. പകർപ്പവകാശമുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്ന 3,000-ൽ അധികം ടെലഗ്രാം ചാനലുകൾക്കെതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമങ്ങൾ പാലിക്കേണ്ട സ്ഥാപനം എന്ന നിലയിൽ, ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് മന്ത്രാലയം ടെലഗ്രാമിനെ ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...