അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവയവ വില്‍പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ. സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് പുറമെയാണ് ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതൽ ആശുപത്രി മാനേജ്മെന്‍റുകൾക്കും ഇഡി സമൻസയച്ചു.അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തല്‍. ഇതിന് പിറകേയാണ് ആശുപത്രി മാനേജ്മെന്‍റുമായി ബന്ധപ്പെട്ടവരെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.തൊട്ടുപിന്നാലെ, നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയക്ക് കമ്മീഷൻ കൈപ്പറ്റിയിരുന്നോ എന്ന് പരിശോധിക്കാനായി ഡോക്ടർമാർക്കും ഇഡിയുടെ സമൻസെത്തി.

ഇതിന്‍റെ ഭാഗമായി എറണകുളം വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് മുഹമ്മദ് ഇക്ബാൽ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതിന് പിന്നാലെയാണ് ലേക്‍ഷോറിലെ തന്നെ സീനിയർ കൺസൾട്ടന്റായ ജോൺ അലക്സാണ്ടറും ഇവരുടെ തന്നെ ആയുർക്ഷേത്രയുടെ ഭാഗമായ ശ്രീജ പിള്ളയും ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ , രാജഗിരിയി മാനേജ്മെന്‍റുകളെയും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. രണ്ടു മാനേജ്മെന്‍റുകള്‍ക്കും ഇഡി സമന്‍സ് അയച്ചു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...