ശബരിമല വനമേഖലയിലെ ആദിവാസികള്‍ക്ക് വരദാനമായി മുട്ടിപ്പഴങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴ മൂലം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് ശബരിമല വന മേഖലയിലെ ആദിവാസി ജന വിഭാഗത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ വനത്തിനുള്ളില്‍ കായ്ച്ച് നില്‍ക്കുന്ന മുട്ടിപ്പഴങ്ങളാണ് ഇപ്പോള്‍ ഇവരുടെ ജീവിതം നില നിര്‍ത്തുന്നത്. വന വിഭവങ്ങളായ തേന്‍, കുന്തിരിക്കം, കാട്ടുപുളി, ഇഞ്ച എന്നിവയിലൂടെയാണ് ഇവര്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. എന്നാല്‍ മഴ ശക്തമായിക്കഴിഞ്ഞാല്‍ ഇവ ശേഖരിക്കുവാന്‍ വനത്തിലേക്ക് പോകുവാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍  ശബരിമല വനത്തില്‍ കാണപ്പെടുന്ന മൂട്ടിപ്പഴങ്ങള്‍ തേടി ഇവര്‍ പോകും. മറ്റ് വന വിഭവങ്ങള്‍ ഇല്ലാതായാല്‍ ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത് മൂട്ടിപ്പഴങ്ങളാണ്. വനത്തിനുള്ളില്‍ വിളഞ്ഞ് പാകമായി നില്‍ക്കുന്ന മൂട്ടിപ്പഴങ്ങള്‍ ശേഖരിച്ച് കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി റോഡരികില്‍ വിറ്റഴിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

റോസ്, നീല, ചുവപ്പ് നിറങ്ങളില്‍ മൂന്നുതരം മൂട്ടിപ്പഴങ്ങളാണ് ശബരിമല വനത്തിലുള്ളത്. മഴക്കാലത്താണ് ഇത് പാകമാകുന്നത് എന്നതിനാല്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാ വര്‍ഷവും ഇവരുടെ പ്രധാന വരുമാനവും മൂട്ടിപ്പഴങ്ങളുടെ വില്പനയാണ്. ഇവര്‍ താമസിക്കുന്ന വന ഭാഗത്ത് തന്നെ മൂട്ടിപ്പഴങ്ങള്‍ സുലഭമായി ലഭിക്കുന്നതിനാല്‍ ഇത് തേടി ഏറെ അലയേണ്ടതായും വരുന്നില്ല. ശബരിമല പൂങ്കാവനത്തിലെ മൂട്ടിപ്പഴങ്ങള്‍ക്ക് ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. ആദിവാസി വിഭാഗങ്ങള്‍ വില്പനയ്ക്ക് എത്തിക്കുന്ന മൂട്ടിപ്പഴങ്ങള്‍ വാങ്ങുവാന്‍ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...