എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മുംബൈ : എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസം മുമ്പ് തന്നെ പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പല തവണ ബാബ സിദ്ദിഖിയുടെ വീട്ടില്‍ പ്രതികള്‍ എത്തി. ആയുധങ്ങളൊന്നുമില്ലാതെയായിരുന്നു എത്തിയത്. പൂനെയിലാണ് കൊലപാതക ആസൂത്രണങ്ങള്‍ നടന്നതെന്നും പോലീസ് പറഞ്ഞു. ആശയവിനിമയത്തിനായി പ്രതികള്‍ സ്‌നാപ്ചാറ്റും ഇന്‍സ്റ്റഗ്രാമുമാണ് ഉപയോഗിച്ചിരുന്നത്. സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്ത പ്രതികള്‍ ഗുര്‍മെയില്‍ സിങും ധര്‍മരാജ് കശ്യപും യൂട്യൂബ് നോക്കിയാണ് ഷൂട്ടിങ് പഠിച്ചത്. ബാബ സിദ്ദിഖിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്തായിരുന്നു പരിശീലനമെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ബാബ സിദ്ദിഖിയെ മകന്റെ ഓഫീസിന് മുന്നില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 12നായിരുന്നു സംഭവം. സംഭവത്തില്‍ നാല് പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...