പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി പമ്പയിലെത്തുന്ന മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ ഉയർത്തുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാൻ ദേവസ്വം ബോർഡ് തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പമ്പയിലെത്തിയാൽ നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. പമ്പയിൽ പുണ്യസ്നാനം ചെയ്ത ശേഷം ഇവർക്ക് വസ്ത്രങ്ങൾ മാറുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വളരെ വലുതാണ്. നാല് ഷീറ്റ് വെച്ച് മറച്ച താത്കാലിക ഷെഡാണ് ഇതിന് ഒരുക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ അടിയന്തിര പരിഹാരം ഉണ്ടാവണം. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ കോവിഡ് കാലത്ത് കെട്ടിയ താത്കാലിക ഷെഡിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് പമ്പ മണൽപ്പുറത്തേക്ക് ഒലിച്ചിറങ്ങുന്നതായും പരാതിയുണ്ട്. വിഷയങ്ങൾ കൃത്യമായി പരിശോധിച്ച് പമ്പയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. നിരവധി ഭക്തരാണ് പരാതികളുമായി എത്തുന്നതെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.