ചെറുകോല്‍ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെറുകോല്‍ ഗ്രാമപഞ്ചായത്തു ഗവ. യു. പി. സ്‌കൂളില്‍ നിര്‍മിച്ച ജൈവവൈവിധ്യ ഉദ്യാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി. അധ്യക്ഷനുമായ കെ. ആര്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണാര്‍ത്ഥം കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരള പുനര്‍നിര്‍മാണ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയിലൂടെയാണ് ഉദ്യാനം നിര്‍മിച്ചത്
ഇലന്തൂര്‍ ബ്ലോക്കു പഞ്ചായത്തംഗം അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ ശ്രീലേഖ ലഘുലേഖ പ്രകാശനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍ പദ്ധതി വിശദീകരണവും നടത്തി. ചെറുകോല്‍ വാര്‍ഡ് അംഗം സുമാ സി നായര്‍, ബി.എം.സി. അംഗം നിജുകുമാര്‍, പിടിഎ പ്രസിഡന്റ് അഞ്ജലി മനീഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. സി. ജയശ്രീ , വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ ചുമതല ; എസ്.ഐ.യ്ക്ക് പകരം ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

0
തിരുവനന്തപുരം : ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല...

ശബരിമല നെയ്യ് വിവാദം ; 3465 ലിറ്ററിൽ അന്വേഷണം വാഹനക്കരാറുകാരനിലേക്ക്

0
തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465...

പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

0
മുംബൈ : മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും...

സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്....