മഹാരോഗങ്ങൾ ബാധിച്ചോ പ്രകൃതി ദുരന്തങ്ങളെ കൊണ്ടോ നഷ്ടപ്പെടുന്നതിനേക്കാൾ ജീവനകൾ നമ്മുടെ റോഡുകളിൽ പൊലിയുന്നു ; ഷാഫി പറമ്പിൽ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നമ്മുടെ റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പേറുന്ന വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കുമെന്ന് ഷാഫി പറമ്പിൽ എം പി. മഹാരോഗങ്ങളൾ ബാധിച്ചോ പ്രകൃതി ദുരന്തങ്ങളെ കൊണ്ടോ നഷ്ടപ്പെടുന്നതിനേക്കാൾ ജീവനകൾ നമ്മുടെ റോഡുകളിൽ പൊലിയുന്നു. ഡോക്ടർമാരായി രോഗികളെ പരിശോധിക്കേണ്ട 6 മെഡിക്കൽ വിദ്വാർത്ഥികൾ മൃതദേഹങ്ങളായി ആലപ്പുഴ ആശുപത്രിയിലെത്തിയതും ആ രക്ഷിതാക്കളുടെ വേദനയും മലയാളി മനസ്സിന് വല്ലാത്ത ഭാരമായി മാറിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് കരിമ്പയിൽ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി 4 വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് ബസ്സ് കാത്തു നിൽക്കുമ്പോൾ ഒരു ലോറി പാഞ്ഞ് കയറി അവരുടെ മേൽ മറിഞ്ഞ് എല്ലാമെല്ലാമായി വളർത്തിയ പെൺകുട്ടികളുടെ ജീവൻ്റെ തുടിപ്പ് നിന്ന് പോകുന്നത് നാം കാണേണ്ടി വന്നു.

ഇന്നിപ്പോ ഇതാ മലേഷ്യയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ മകളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടി കൊണ്ട് വന്ന് വീടെത്താൻ നാലോ അഞ്ചോ കിലോമീറ്റർ മാത്രം അകലെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞ വാർത്തകൾ കാണേണ്ടി വരുന്നു. നമ്മുടെ റോഡുകൾ മരണക്കളങ്ങളാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ പേറുന്ന വേദന മാത്രം ബാക്കിയായവരുടെ എണ്ണം കൂടി കൊണ്ടേയിരിക്കുമെന്നും ഷാഫി പറമ്പിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...