കൂടുതൽ മഴ റാസൽഖൈമയിൽ ; യു.എ.ഇയിൽ കാലവർഷം അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ : രാജ്യത്ത്​ പ്രധാന കാലവർഷം അവസാനിച്ചതായി സ്ഥിരീകരിച്ച്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം). എങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാം. ഇക്കഴിഞ്ഞ വ്യാഴാഴ്​ച രാത്രിയും വെള്ളിയാഴ്ചയുമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചിരുന്നു. റാസൽഖൈമയിലെ അൽ ഖസ്​ലയിലാണ്​ ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​. 127 മില്ലി മീറ്റർ മഴയാണ്​ ഇവിടെയുണ്ടായത്​.

സഖർ പോർട്ട്​ സ്​റ്റേഷനിൽ 123 മില്ലിമീറ്റർ, ജബൽ അൽ റബാഹിൽ 117.5 മില്ലിമീറ്റർ, ജബൽ ജെയ്​സിൽ 116.6 മില്ലിമീറ്റർ, റാസൽഖൈമ സിറ്റിയിൽ 72 മില്ലി മീറ്റർ എന്നിവ ഉൾപ്പെടെ എമിറേറ്റിൻറെ മറ്റ്​ മേഖലകളിലും ശക്​തമായ മഴ ലഭിച്ചു. എമിറേറ്റിലുടനീളം മഴ മേഘങ്ങളുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്​. എങ്കിലും വാരാന്ത്യത്തിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാവുമെന്നും ശനി, ഞായർ ദിവസങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും എൻ.സി.എം റിപോർട്ട്​ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....