കണ്ണൂർ : കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് സിറ്റി കമ്മീഷണർ ആർ ഇളങ്കോ. ആശുപത്രി യാത്ര പോലുളള അടിയന്തിര ഘട്ടത്തിൽ മാത്രമേ ജില്ല വിടാൻ അനുവദിക്കൂ. നഗര പരിധിയിൽ മാത്രം ഇതുവരെ 42 വാഹനങ്ങൾ പിടിച്ചെടുത്തതായും കമ്മീഷണർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന തലത്തിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ കണ്ണൂരിൽ വേണ്ടിവരും. കർശന പരിശോധന തുടരും. മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികളെടുക്കുെമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും ; കമ്മീഷണർ ആർ ഇളങ്കോ
RECENT NEWS
Advertisment