ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് ; ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം ; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബോണ്‍വീറ്റക്കെതിരെ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ബോണ്‍വീറ്റയെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രം നല്‍കി. ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ ബോണ്‍വീറ്റ വില്‍ക്കുന്നത് ഒഴിവാക്കാനും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുമാണ് വാണിജ്യ വ്യവസായ മന്ത്രാലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്കു നിര്‍വചനം നല്‍കിയിട്ടില്ലെന്നുള്ള ദേശീയ ബാലാവകാശ കമീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബോണ്‍വീറ്റ ഉള്‍പ്പെടെയുള്ള ഡ്രിങ്കുകളെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയും ആരോഗ്യകരമായ പാനീയങ്ങള്‍ എന്ന പേരില്‍ നല്‍കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എഫ്എസ്എസ്എഐയോട് നേരത്തേ നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളില്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗം ഇല്ലാത്തതിനാല്‍ ആ പേരില്‍ ഒരു ഉല്പന്നം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. പാല്‍ ഉയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്ന് വിളിക്കുന്നതിനെതിരെ എഫ്എസ്എസ്എഐ നേരത്തെ രംഗത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....