റിലയൻസ് വിടുന്നത് ഒരു ലക്ഷത്തിലധികം പേർ ; ഒരു വർഷത്തിനിടെ ജിയോയിൽ നിന്ന് രാജിവെച്ചത് 41,000 ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2022-23 കാലയളവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. ജിയോയിലെ 41,000 ജീവനക്കാരും റിലയൻസ് റീട്ടെയിലിലെ ഒരു ലക്ഷത്തിലധികം ആളുകളും കമ്പനികളിൽ നിന്ന് രാജിവെച്ചു. കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിൽ 64.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിലയൻസിനു കീഴിലുള്ള ജിയോയുടെ റീട്ടെയിൽ, ടെലികോം വിഭാഗങ്ങളിൽ നിന്നാണ് കൊഴിഞ്ഞുപോക്ക് വർധിച്ചിരിക്കുന്നത്.

മൊത്തത്തിൽ, 1,67,391 ജീവനക്കാരാണ് 2023 സാമ്പത്തിക വർഷത്തിൽ റിലയൻസ് വിടാൻ തീരുമാനിച്ചത്. ഇതിൽ റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള 119,229 പേരും ജിയോയിൽ നിന്ന് 41,818 പേരും ഉൾപ്പെടുന്നു. ജൂനിയർ, മിഡ് മാനേജ്മെന്റ് തലങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്കെന്നും റിപ്പോർട്ടുകൾ സൂചപ്പിക്കുന്നു.

രാജിവെയ്ക്കുന്ന ജീവനക്കാരുടെ എണ്ണം കൂടുന്നതിനിടയിലും റിലയൻസ് നിയമനങ്ങളും നടത്തിയിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ 262,558 ജീവനക്കാരെ കമ്പനി വിവിധ ബിസിനസ്സുകളിലായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള റിലയൻസിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷം മെയ് മാസത്തിൽ, റിലയൻസിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിൽനിന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായി1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. റിലയൻസിന്റെ വാർഷിക പൊതുയോഗം 2023 ആഗസ്റ്റ് മാസം 28 ന് നടക്കും. ജിയോ 5ജി ഫോൺ, ജിയോ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിംഗ്, ഉപഭോക്തൃ കേന്ദ്രീകൃത ജിയോ 5ജി പ്ലാനുകൾ എന്നിവ അടക്കം നിരവധി പ്രഖ്യാപനങ്ങൾ ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...