പ​ന്ത്ര​ണ്ട് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്കണം : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

For full experience, Download our mobile application:
Get it on Google Play

ജ​നീ​വ : പ​ന്ത്ര​ണ്ട് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​തി​ര്‍​ന്ന​വ​രു​ടെ അ​തേ​നി​ല​യാ​ണ് ഈ ​പ്രാ​യ​ക്കാ​രി​ലു​ള്ള​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മുന്നറി​യി​പ്പ് നല്‍കി. എ​ന്നാ​ല്‍ ആ​റി​നും 11നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച്‌ മാ​സ്ക് ധരിച്ചാല്‍ മ​തി​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പറയുന്നു.

പ​ന്ത്ര​ണ്ട് വ​യ​സ്സിന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കാ​ന്‍ ശ്രദ്ധിക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണൈ​റ്റ​ഡ് നാ​ഷ​ന്‍​സ് ചി​ല്‍​ഡ്ര​ന്‍​സ് ഫ്രണ്ടും ര​ണ്ടു ദി​വ​സം മുമ്പ് വെബ്സൈ​റ്റി​ല്‍ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ല്‍ വ്യക്തമാക്കുന്നുണ്ട്.

ആ​റി​നും 11നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ള്‍ നി​ര​വ​ധി സാ​ധ്യ​ത​ക​ള്‍ മു​ന്‍ നി​ര്‍​ത്തി മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ല്‍ മ​തി​യാ​കും. രോ​ഗം പകരാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍, മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ ക​ഴി​വ്, മാ​സ്ക് കി​ട്ടാ​നും മുതിര്‍ന്നവരുടെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണെ​ങ്കി​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​രു സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു​വെ​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. അ​ഞ്ച് വ​യ​സ്‌​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും അ​വ​രു​ടെ താത്പ​ര്യ​വു​മാ​ണ് ഇ​തി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യൂ​നി​സെ​ഫും പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. തമിഴ്നാട് മധുരയിൽ...

അന്താരാഷ്ട വിപണിയിൽ നത്തിങ് സ്മാർട്ഫോണുകൾ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം ; വിശദീകരണവുമായി...

0
അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ഇനി കേസന്വേഷിക്കാൻ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ; എസ്ഐടി പുനഃസംഘടിപ്പിച്ച്...

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ച്...

ചൈനയുടെ AS2-W റോബോട്ടിനെ ചുറ്റി ചർച്ചകൾ

0
ബീജിങ്: റോബോട്ടിക്സിൽ പുതിയ ചരിത്രം കുറിച്ച് ചൈന. ദുഷ്കരമായ പാറക്കെട്ടുകളും ചെളിപ്പാതകളും...