മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയ സ്ഥാനത്താണ് ഇത്തവണ വർധന ഉണ്ടായിരിക്കുന്നത്. തത്സമയ ബുക്കിംഗിലൂടെ മാത്രം 5,66,571 പേര്‍ ദര്‍ശനം നടത്തി. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു. മരക്കൂട്ടം മുതല്‍ സന്നിധാനം ഫ്‌ലൈഓവര്‍ വരെ തീര്‍ത്ഥാടകര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയത് ശാസ്ത്രീയ നിയന്ത്രണമായിരുന്നു. നിശ്ചിത ഇടവേളകളില്‍ നിശ്ചിത എണ്ണം തീര്‍ഥാടകരെ കടത്തിവിട്ടു. ഇതോടെ മല ചവിട്ടിയ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം. 2400ലധികം പോലീസുകാരാണ് ഒരു ടേണില്‍ വിവിധ ഇടങ്ങളിലായി സേവനമനുഷ്ഠിച്ചത്. നട അടച്ചു കിടക്കുന്ന മൂന്നുദിവസം 80 പേരടങ്ങുന്ന പോലീസ് സംഘം സന്നിധാനത്ത് ഉണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...