ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയത് അരലക്ഷത്തിലധികം ഭക്തര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ തീര്‍ഥാടന കാലത്ത് ചികിത്സ തേടിയത് 63,785 ഭക്തര്‍. പേശീവലിവ്, ശരീരവേദന, ചുമ, തുമ്മല്‍, ജലദോഷം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖത്തിനാണ് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തിയത്. 10,807 പേര്‍ക്ക് തിരുമല്‍, ലേപനം, ആവി പിടിക്കല്‍, നസ്യം തുടങ്ങിയ വിവിധ തെറാപ്പി നല്‍കി. ഒമ്പത് ഘട്ടങ്ങളിലായാണ് ജീവനക്കാരെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ചത്. ഓരോ ഘട്ടത്തിലും ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍.

ജനുവരി 12 മുതല്‍ കോഴിക്കോട് സ്വദേശി ഡോ. അനില്‍ കുമാറാണ് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍. മൂന്ന് ഫാര്‍മസിസ്റ്റ്, നാല് തെറാപ്പിസ്റ്റ്, മൂന്ന് അറ്റന്‍ഡേഴ്‌സ്, മൂന്ന് ക്ലീനിങ്ങ് ജീവനക്കാരും കൂടെയുണ്ട്. കഴിഞ്ഞ ദിവസം ചാര്‍ജ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ ചേര്‍ന്ന് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനസുധ അവതരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....