മാനദണ്ഡം ലംഘിച്ച് അംഗത്വം ; യൂത്ത് കോൺഗ്രസിൽ അരലക്ഷത്തിലേറെ അം​ഗങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ അരലക്ഷത്തിലേറെ അംഗങ്ങൾ പുറത്തായി. മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തത്. ഇതോടെ അംഗങ്ങളുടെ എണ്ണം 4.80 ലക്ഷമായി കുറഞ്ഞു. ഒരു മാസത്തിലേറെ നീണ്ട സംഘടനാ തിരഞ്ഞെടുപ്പിൽ 729626 പേരാണ് യൂത്ത് കോൺഗ്രസിൽ അംഗത്വം എടുത്തത്. ഇത്തവണ അംഗത്വ വിതരണം പൂർണമായും ഓൺലൈൻ വഴിയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ 59550 പേരെ ഒഴിവാക്കി. 189154 പേരുടെ അംഗത്വം മരവിപ്പിച്ചു. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ ഇവർക്ക് അംഗങ്ങളായി തുടരാം. മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്.

അംഗത്വം എടുക്കുന്നതിനൊപ്പം വോട്ട് രേഖപ്പെടുത്താനും സൗകര്യം ഒരുക്കിയിരുന്നു. എ-ഐ ഗ്രൂപ്പുകൾ തമ്മിലായിരുന്നു ഈത്തവണ നേരിട്ടുള്ള മത്സരം. പോരാട്ടം മുറുകിയത്തോടെ അംഗങ്ങളെ ചേർക്കാൻ ഗ്രൂപ്പുകൾ മത്സരിച്ചു. ഇതോടെ അംഗത്വം എടുക്കാൻ വ്യാജ രേഖകളും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നു. തമിഴ്നാട്ടിലെ കോളേജുകളിൽ നിന്നും വ്യാപകമായി തിരിച്ചറിയാൻ കാർഡ് ശേഖരിച്ച് അംഗത്വം ചേർത്തെന്നും ചില സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പരാതികൾ ശരിവെക്കുന്ന രീതിയിലാണ് കൂട്ടത്തോടെ പട്ടികയിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിറ്റി നീക്കം ചെയ്തിരിക്കുന്നത്. സൂക്ഷ്മ പരിശോധന പൂർത്തിയായ സാഹചര്യത്തിൽ രണ്ടാഴ്ചക്കകം ഫലപ്രഖ്യാപനം ഉണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....