ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്കുള്ള പണമിടപാടിന് ഇളവ് അനുവദിച്ച് ആദായനികുതി വകുപ്പ്. കോവിഡ് രോഗികളില്‍നിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും അനുമതി നല്‍കി.
മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ശേഖരിച്ചതിനു ശേഷം ബില്‍ തുക പണമായി സ്വീകരിക്കാനാണ് ആശുപത്രികള്‍ക്കും കോവിഡ് കെയര്‍ സെന്ററുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.
ആദായനികുതി നിയമത്തിന്റെ 269എസ്ടി വകുപ്പിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ വകുപ്പ് അനുരിച്ച് രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍ പണമായി സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2017-ലാണ് ഇതു നടപ്പിലാക്കിയത്.