ഭീകര സംഘടനകളുമായി ബന്ധമുള്ള പത്തിലേറെ പേർ ഒരാഴ്ചക്കിടെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഒരാഴ്ച്ചക്കിടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 10ല‌‌ധികം പേരെ അറസ്റ്റ് ചെയ്തു. പാക് ഭീകര സംഘടനകളുമായി ചേർന്ന് ഇന്ത്യയിൽ സ്ഫോടനത്തിന് പദ്ധതിയിട്ട 7 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ ദില്ലി പോലീസും മൂന്ന് പേരെ പഞ്ചാബ് പോലീസുമാണ് പിടികൂടിയത്. ദില്ലിയിൽ ഇവർ ടോയ് കാർ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു. മൊസാബ് അഹ്ദം, മുഹമ്മദ് ഹമദ് എന്നിവരെയാണ് ദില്ലി പോലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും ചേർന്ന് മുംബൈയിൽ നിന്ന് പിടികൂടിയത്. ജയ്ഷെ മുഹമ്മദ്, ഐഎസ് എന്നീ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കളിപ്പാട്ട കാറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായത്. മുംബൈയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, നേപ്പാള്‍ അതിര്‍ത്തി വഴി ആയുധം കടത്തിയ രണ്ടു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇമ്രാന്‍, മുഹമ്മദ് കമ്രാന്‍ എന്നിവരാണ് പിടിയിലായത്. ബിഹാറിലെ നളന്ദയില്‍ എന്‍ഐഎയും ബിഹാര്‍ എടിഎസും തിരച്ചില്‍ നടത്തുകയാണ്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാക് നിർമിത ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...