രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം. ഇന്നലെ പരിശോധിച്ചത് 1,08,233 സാമ്പിളുകളാണ്. ഇതോടെ ഇതുവരെ 24, 25, 742 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതർ ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണവും കൂട്ടിയത്. രാജ്യത്ത് 3163 പേരാണ് രോഗബാധ മൂലം മരിച്ചത്. 24 മണിക്കൂറിനിടെ 4520 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 134 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസവും 2000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 2127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 37136 ആയി. ഇന്നലെ മാത്രം 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. സംസ്ഥാനത്ത് ഇതുവരെ 1325 പേര്‍ മരിച്ചു. 1202 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 25 % ആയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായ് കൂടുതൽ ബെഡുകൾ മാറ്റിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...