പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിറുത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങി. ഇതിനോടനുബന്ധിച്ച് കേരളത്തിനും തമിഴ്നാട്ടിനും ഇടയില്‍ മൂന്ന് അന്തര്‍സംസ്ഥാന പ്രത്യേക ട്രെയിനുകള്‍ കൂടി സര്‍വ്വീസ് നടത്താന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചതായി റെയില്‍വേ അധികൃതര്‍ പറയുന്നു.
ആലപ്പുഴ - ചെന്നൈ, കൊല്ലം - ചെന്നൈ - തിരുവനന്തരപുരം എക്സ്രപ്രസ്, എറണാകുളം കാരക്കല്‍ ടീം ഗാര്ഡന് എക്സ്പ്രസ് എന്നീ പ്രതിദിന സര്‍വ്വീസുകളാണ് വീണ്ടും തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ന്യൂഡല്‍ഹി വരെ ഓടുന്ന കേരള എക്സ്പ്രസിന് പുറമേ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്, സേലം, ജോലാര്‍പേട്ട്, കട്പാടി തുടങ്ങിയ സ്ഥലങ്ങളിലും തമിഴ്നാട്ടില്‍ സ്റ്റോപ്പുകള്‍ ഉണ്ട്. ഇത് കൂടാതെ സംസ്ഥാനത്തിനകത്തും കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.
മലബാര്‍ മേഖകളില്‍ ബസ് സര്‍വ്വീസ് പൊതുവെ കുറവായതിനാല്‍ സാധാരണ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായി മംഗളൂരു - നാഗര്‍കോവില്‍, പരശുറാം എകസ്പ്രസുകള് വീണ്ടും തുടങ്ങുകയാണ്. കൂടാതെ പ്രധാന ജംഗ്ഷനുകളില്‍ ഇറങ്ങുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ മെമ്മു ട്രെയിനുകള്‍ സര്‍വ്വീസ് നടത്താനും ആലോചനയുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ഇതിനു മുന്‍പ് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - എറണാകുളം വേണാട് എക്സപ്രസ് തുടങ്ങിയ ട്രെയിനുകള്‍ പുനഃരാഭിച്ചിരുന്നുവെങ്കിലും യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും നിറുത്തുകയാണ് ഉണ്ടായത്. യാത്രക്കാരുടെ ആവശ്യം ശക്തമായതോടെ മേയില്‍ സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി.