തിരുവനന്തപുരം: കഴിഞ്ഞ വിന്റര്‍ ഷെഡ്യൂളിനേക്കാള്‍ 17 ശതമാനം കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 24വരെ ആകെ 716 പ്രതിവാര സര്‍വീസുകളാണ് നടത്തുക. നിലവില്‍ ഇത് 612 ആണ്.മാലെ ദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഷെഡ്യൂളിലുണ്ടാകും. ഇത് ഏപ്രിലില്‍ തുടങ്ങും. ബംഗളൂരു,ഡല്‍ഹി,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും അബുദാബി,ദമാം,കുവൈറ്റ്,ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും.നിലവിലുള്ള 268 അന്താരാഷ്ട്ര പ്രതിവാര സര്‍വീസുകള്‍ വേനല്‍ക്കാലത്ത് 324 ആയി വര്‍ദ്ധിപ്പിക്കും.
തിരുവനന്തപുരം – അബുദാബി: 96,ഷാര്‍ജ – 56,മസ്‌കറ്റ് – 28,ദുബായ് – 28,ദോഹ – 22,ബഹ്റൈന്‍ -18,കോലാലംപൂര്‍ – 16,ദമാം – 14,സിംഗപ്പൂര്‍ – 14,കൊളംബോ – 10,കുവൈറ്റ് – 10,മാലെ – 8,ഹനിമാധൂ – 4 എന്നിവയാണവ.ആഭ്യന്തര സര്‍വീസുകള്‍ 344ല്‍ നിന്ന് 14 ശതമാനം വര്‍ദ്ധനയോടെ 392 ആകും.തിരുവനന്തപുരം – ബംഗളൂരു; 140,ഡല്‍ഹി – 70,മുംബയ് – 70,ഹൈദരാബാദ് – 56,ചെന്നൈ – 42,കൊച്ചി – 14. എന്നിവയാണ് ആഭ്യന്തര സര്‍വീസുകള്‍. ബംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 10 ആക്കും.