കൂടുതല്‍ പ്രതിവാര സര്‍വീസുകൾ ; തിരുവനന്തപുരം വിമാനത്താവളത്തിൽ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ വിന്റര്‍ ഷെഡ്യൂളിനേക്കാള്‍ 17 ശതമാനം കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 24വരെ ആകെ 716 പ്രതിവാര സര്‍വീസുകളാണ് നടത്തുക. നിലവില്‍ ഇത് 612 ആണ്.മാലെ ദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഷെഡ്യൂളിലുണ്ടാകും. ഇത് ഏപ്രിലില്‍ തുടങ്ങും. ബംഗളൂരു,ഡല്‍ഹി,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും അബുദാബി,ദമാം,കുവൈറ്റ്,ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും.നിലവിലുള്ള 268 അന്താരാഷ്ട്ര പ്രതിവാര സര്‍വീസുകള്‍ വേനല്‍ക്കാലത്ത് 324 ആയി വര്‍ദ്ധിപ്പിക്കും.

തിരുവനന്തപുരം – അബുദാബി: 96,ഷാര്‍ജ – 56,മസ്‌കറ്റ് – 28,ദുബായ് – 28,ദോഹ – 22,ബഹ്റൈന്‍ -18,കോലാലംപൂര്‍ – 16,ദമാം – 14,സിംഗപ്പൂര്‍ – 14,കൊളംബോ – 10,കുവൈറ്റ് – 10,മാലെ – 8,ഹനിമാധൂ – 4 എന്നിവയാണവ.ആഭ്യന്തര സര്‍വീസുകള്‍ 344ല്‍ നിന്ന് 14 ശതമാനം വര്‍ദ്ധനയോടെ 392 ആകും.തിരുവനന്തപുരം – ബംഗളൂരു; 140,ഡല്‍ഹി – 70,മുംബയ് – 70,ഹൈദരാബാദ് – 56,ചെന്നൈ – 42,കൊച്ചി – 14. എന്നിവയാണ് ആഭ്യന്തര സര്‍വീസുകള്‍. ബംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 10 ആക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...