നല്ല ആരോഗ്യ ഗുണത്തിന് ഈ ആഹാരങ്ങള്‍ വെറും വയറ്റില്‍ കഴിക്കണം

For full experience, Download our mobile application:
Get it on Google Play

നമ്മള്‍ നല്ല ആരോഗ്യ ശീലത്തിന്‍റെ ഭാഗമായി രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കാറുണ്ട്. ചിലര്‍ രാവിലെ തന്നെ ചായ കുടിക്കുന്നത് കാണാം. എന്നാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തതും അതുപോലെ തന്നെ കഴിക്കേണ്ടതുമായ ചില ആഹാരങ്ങളുണ്ട്. ഇതില്‍ രാവിലെ തന്നെ കഴിച്ചാല്‍ നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ചില സാധനങ്ങള്‍ നോക്കാം.

നെയ്യ്
നമ്മള്‍ മിക്ക സാധനങ്ങളും പാചകം ചെയ്യുമ്പോള്‍ അതില്‍ നെയ്യ് ചേര്‍ക്കാറുണ്ട്. ചിലര്‍ ദോശ ചുടുമ്പോള്‍ പോലും നെയ്യ് ചേര്‍ക്കുന്നു. അതുപോലെ ചപ്പാത്തി സോഫ്റ്റായി കിട്ടാനും നമ്മള്‍ നെയ്യ് ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇതേ നെയ്യ് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് നമ്മള്‍ക്ക് ലഭിക്കുക. പലര്‍ക്കും ചില ആഹാരങ്ങള്‍ രാവിലെ തന്നെ കഴിച്ചാല്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ കാണാം. പിന്നെ പുളിച്ച് തേട്ടല്‍, വയര്‍ ചീത്ത് വരുന്നത് അതുപോലെ തന്നെ മനംപുരട്ടലും ഇവര്‍ക്ക് അനുഭവപ്പെടാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ദഹനം നല്ലപോലെ നടക്കാനും മലബന്ധ പ്രശ്‌നങ്ങള്‍ തടയുന്നതിനും നെയ്യ് രാവിലെ തന്നെ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇവ കൂടാതെ ജോയിന്റ് പെയ്ന്‍ മാറ്റി എടുക്കാനും ഇതിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെയ്യ് സഹായിക്കുന്നു. നമ്മള്‍ രാവിലെ തന്നെ നെയ്യ് കഴിക്കുമ്പോള്‍ അന്നത്തെ ദിവസത്തിന് വേണ്ട എനര്‍ജി നമ്മളിലേയ്ക്ക് എത്തുകയാണ്. ഇത് മാത്രമല്ല മഴക്കാലത്തെ കഫക്കെട്ട് പോലെയുള്ള പ്രശ്‌നങ്ങള്‍ കുറച്ചെടുക്കാന്‍ നെയ്യ് സഹായിക്കുന്നു. അതുപോലെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ എത്തിക്കാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ആരോഗ്യമുള്ള ചര്‍മ്മകാന്തിയ്ക്കും നെയ്യ് സഹായിക്കുന്നു.

ഉണക്കമുന്തിരി
രാവിലെ തലേദിവസം കുതിര്‍ത്ത ഉണക്കമുന്തിരിയും അതിന്‍റെ വെള്ളം കഴിച്ച് നോക്കിയിട്ടുണ്ടോ? നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. ധാരാളം നാരുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. അതിനാല്‍ തന്നെ ഇത് ദഹനത്തെ സഹായിക്കുന്നു. അതുപോലെ തന്നെ വയറ്റില്‍ നിന്നും കൃത്യമായി മലവിസര്‍ജ്യം നടത്താന്‍ ഇത് സഹായിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...