അമ്മയേയും മകനേയും അക്രമിച്ചത്‌ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആശിഷ് സോണി ; പണവും സ്വര്‍ണ്ണവും കൈവശപ്പെടുത്തുന്നതും സ്ഥിരം പരിപാടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആശിഷ് സോണി. ഇവിടെ എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുകയും പണവും സ്വര്‍ണ്ണവും കൈവശപ്പെടുത്തുന്നതും ആശിഷിന്റെ സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സജീവ കോണ്‍ഗ്രസ് നേതാവായ ഇയാള്‍ ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശിഷ് അമ്മയെയും മകനെയും മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്ക് നേരെ അസഭ്യം പറയുകയും കാറിന്റെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച്‌ അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...