എട്ടു വയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദനം ; പോലീസെത്തിയപ്പോൾ ജീവനൊടുക്കാൻ അമ്മയുടെ ശ്രമം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ, കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പോലീസിൽ അറിയിച്ചതോടെ യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പോലീസെത്തിയാണ്. സമീപം കുട്ടികൾക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയിൽ പോലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു പരുക്കേറ്റതെന്നു പോലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണു പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നിൽക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്. ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോൾ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....

ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദം ; മലപ്പുറത്ത് പോയപ്പോൾ ഒരുപാട് പേർ പദ്ധതിക്ക് പണം മുടക്കാൻ...

0
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ്...

ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു ; നിർണായക നീക്കം ; 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം...

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...