‘ആറു കൊലപാതകങ്ങളും ചെയ്തത് അമ്മ’; കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂടത്തായി കേസിൽ ജോളിക്കെതിരെ മകന്‍റെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് പ്രത്യേക കോടതിയിൽ മൊഴി നൽകി. സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് ജോളിയുടെ മകന്‍റെ നിർണായക മൊഴി.

തന്‍റെ പിതാവിന്‍റെ അമ്മയെ ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുളളവരെ ഭക്ഷണത്തിലും വെളളത്തിലും സയനൈഡ് ചേർത്ത് നൽകിയുമാണ് ജോളി കൊലപ്പെടുത്തിയെന്നുമാണ് റെമോ റോയ് മൊഴിനൽകിയത്. സയനൈഡ് എത്തിച്ച് നൽകിയത് ഷാജി എന്ന എം എസ് മാത്യു ആണെന്ന് ജോളി കുറ്റസമ്മതം നടത്തിയിരുന്നെന്നും റെമോ കോടതി മുമ്പാകെ പറഞ്ഞു. എൻഐടിയിൽ അധ്യാപകിയെന്ന് ജോളി പറഞ്ഞിരുന്നു. പോലീസ് ചോദ്യം ചെയ്യലിന് ശേഷം താൻ അന്വേഷിച്ചപ്പോൾ ,അടുത്തുള്ള ബ്യൂട്ടി പാർലറിലും ടൈലറിംഗ് ഷോപ്പിലും പോയിരിക്കുക യായിരുന്നു എന്നും ജോളി സമ്മതിച്ചതായും റെമോ നൽകിയ മൊഴിയിലുണ്ട്. ജോളിയുടെ മൊബൈൽഫോൺ പോലീസിന് കൈമാറിയത് താനാണെന്നും റെമോ പറഞ്ഞു.

കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസും ചൊവ്വാഴ്ച ഹാജരായി. ജോളിയുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ സംശയമുണ്ടായിരുന്നെന്നും തന്നെ കാണിച്ച ഒസ്യത്ത് വ്യാജമെന്ന് സംശയമുണ്ടായിരുന്നുമെന്നും റോജോ മൊഴി നൽകി. വ്യാജരേഖയെന്ന് സംശയമുളളതിനാലാണ് ആറുമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതിനൽകിയതെന്നും മൊഴിയിലുണ്ട്. സാക്ഷികളുടെ എതിർവിസ്താരം ഉടൻ തുടങ്ങും. എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയിലാണ് കൂടത്തായി കേസിന്‍റെ രഹസ്യ വിചാരണ പുരോഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...