അമ്മയുടെ പരിചയക്കാരിയായ യുവതിയെ പീഡിപ്പിച്ചയാളും സുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ് ആര്‍.പി.എല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), പ്രവീണ്‍ (ബ്രാവോ 19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അമ്മയുടെ പരിചയക്കാരിയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയും അവരുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണവും പണവും തരണമെന്ന് ആവശ്യപ്പെടുകയും ലോഡ്ജിലേക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഭീഷണി കടുത്തതോടെ ലോഡ്ജിലെത്തിയ യുവതിയെ സുജിത്ത് ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

സുജിത് ഇക്കാര്യങ്ങള്‍ കൂട്ടുകാരനായ പ്രവീണിനോട് പറഞ്ഞു. വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ പ്രവീണ്‍ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഏരൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നിര്‍ദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...