ട്രെയിനുകളില്‍ യാത്രാസൗജന്യം ഒഴികെ ബാക്കിയെല്ലാം ഇനി പഴയപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പും വിരികളുമടക്കമുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയെങ്കിലും യാത്രാസൗജന്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ലോക്ക്ഡൗണിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ 37 വിഭാഗങ്ങള്‍ക്ക് യാത്രാ ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മേയ് 11നാണ് എ.സി കോച്ചുകളിലേക്ക് പുതപ്പും വിരിയും കര്‍ട്ടനും മറ്റും നല്‍കുന്നത് നിര്‍ത്തലാക്കിയത്. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടും പുതപ്പും വിരിയും മറ്റും ലഭ്യമാക്കാത്തതില്‍ യാത്രക്കാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 10നു ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.

നേരത്തെ പുതപ്പും വിരിയും നിറുത്തിയതോടെ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ബെഡ് റോള്‍ കിറ്റുകള്‍ വില്പനയ്‌ക്കെത്തിയിരുന്നു. റെയില്‍വേ ബോര്‍ഡിന്റെ പുതിയ തീരുമാനമനുസരിച്ച് സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശമെത്തിയെങ്കിലും പുതപ്പും വിരിയും ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. റെയില്‍വേ നിശ്ചയിച്ച കരാര്‍ സ്ഥാപനങ്ങള്‍ക്കാണ് ട്രെയിനുകളില്‍ ഇവയുടെ വിതരണച്ചുമതല നല്‍കിയിരിക്കുന്നത്. ഈ കമ്പനികള്‍ വീണ്ടും തൊഴിലാളികളെ നിയോഗിച്ച് ഇവ എത്തിക്കാന്‍ കുറച്ച് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...