കിളികൊല്ലൂര്‍ : പാല്‍ക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ കെ.ആര്‍ നഗര്‍ 69 (എ) എസ്.പി ഭവനില്‍ എസ്.പ്രണവ് (18) ആണ് പിടിയിലായത്. ബൈക്കിന്റെ പൂട്ട് അറുത്ത്മാറ്റിയാണ് മോഷണം നടത്തിയത്. പ്രദേശത്തെ സി.സി ടി.വി കാമറകളും റോഡിലെ സുരക്ഷ കാമറകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ബൈക്ക് കണ്ടച്ചിറക്ക് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തില്‍ ഒളിപ്പിച്ച് വെച്ചത് പോലീസ് കണ്ടെടുത്തു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി അനീഷ്, ജയന്‍ കെ സക്കറിയ, എ.എസ്.ഐമാരായ സി.സന്തോഷ്കുമാര്‍, പ്രകാശ് ചന്ദ്രന്‍, സി.പി.ഒ ശിവകുമാര്‍, സുധീര്‍, സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
രണ്ടരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment



























