മലയാള ഭാഷ സമഗ്രമാകുന്നത് കാട്ടിലെ ഭാഷയും കൂടി ഉൾക്കൊളളുമ്പോഴാണ് : വി.എം സെന്തിൽ

For full experience, Download our mobile application:
Get it on Google Play

കാലടി : മലയാള ഭാഷയെ സമഗ്രമാക്കുന്നതിൽ കാട്ടിലെ ഭാഷയുടെ പങ്ക് വളരെ വലുതാണ്. കാടിന്റെ ഭാഷയുടെ കൂടി ഉൾക്കൊളളലാണ് മലയാള ഭാഷയെ സമ്പന്നമാക്കുന്നത്. വികസിത സംസ്കാരത്തിന് മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുളള സവിശേഷമായ ഭാഷയും സംസ്കാരവും കാട്ടിലുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും കാടർ സമുദായ അംഗവും വേഴാമ്പൽ സംരക്ഷകനുമായ വി.എം സെന്തിൽ കുമാർ പറഞ്ഞു. ആനയോ പുലിയോ കാട്ടുപോത്തോ മറ്റേത് കാട്ടുമൃഗമോ ആകട്ടെ അവരുടെ ആവാസ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഇടപെടലുകളോട് അവ പ്രതികരിക്കും. കാടിനെ മനസ്സിലാക്കി കാടിനോടിണങ്ങി പരിസ്ഥിതിയുടെ ജീവതാളം നിലനിർത്തുക എന്നത് വളരെ പ്രാധാനമാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ കാലടി മുഖ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച മാതൃഭാഷാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.എൻ അജയകുമാർ മാതൃഭാഷാ പ്രഭാഷണം നടത്തി. സി.എം മുരളീധരൻ സമ്പാദനം നിർവ്വഹിച്ച ‘മലയാള ഭാഷയുടെ വൈജ്ഞാനിക പദവി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഡോ. സുനിൽ പി ഇളയിടം നിർവ്വഹിച്ചു. ഡോ.എം കൃഷ്ണൻ നമ്പൂതിരി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ‘ഉന്നതവിദ്യാഭ്യാസവും ഭാഷാ വൈജ്ഞാനികതയും’ എന്ന വിഷയത്തിൽ സി.എം മുരളീധരൻ പ്രഭാഷണം നടത്തി. മലയാള വിഭാഗം മേധാവി ഡോ.ലിസി മാത്യു അധ്യക്ഷയായിരുന്നു. ഡോ. വത്സലൻ വാതുശേരി, വിഷ്ണു കാണൂർ എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ മാതൃഭാഷാ രംഗാവിഷ്കാരം, പൂരക്കളി, തോറ്റംപാട്ട്, നാടകം, നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...