സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കാന്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്: സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കാന്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ അമ്മയെയും സ്വവര്‍ഗ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ നിര്‍ണായകമായത് കുഞ്ഞിന്റെ പിതാവിന് തോന്നിയ ചില സംശയങ്ങളാണ്. നവംബര്‍ രണ്ടിനാണ് സുരേഷ് ഭാരതി ദന്പതികളുടെ മകനായ അഞ്ച് മാസം പ്രായമുള്ള ദ്രുവ് മരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഭാരതിയെയാണ് കണ്ടത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്നാണ് ഭാരതി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. ഇത് വിശ്വസിച്ച ബന്ധുക്കള്‍ സ്വഭാവിക മരണമെന്ന് കരുതി. തുടര്‍ന്ന് പിതാവിന്റെ ഉടമസ്ഥയിലുള്ള കൃഷിയിടത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.

പിന്നാലെ ഭാരതിയുടെ സ്വഭാവത്തില്‍ വലിയ വ്യത്യാസം ഭര്‍ത്താവ് സുരേഷിന് തോന്നി. ഭാരതി അറിയാതെ ഫോണ്‍ സുരേഷ് പരിശോധിച്ചു. 22 കാരിയായ സുമിത്ര എന്ന യുവതിയുമായി ഭാര്യ പ്രണയത്തലാണെന്ന് മനസിലായി ചാറ്റ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. പിഞ്ചുകുഞ്ഞ് അവരുടെ പ്രണയത്തിന് വിലങ്ങു തടിയാണെന്നും എങ്ങനെയെങ്കിലുമൊക്കെ ഒഴിവാക്കണം എന്നൊക്കെ ചാറ്റില്‍ ഇരുവരും പറയുന്നുണ്ട്. ഇതാണ് സുരേഷിന് മരണത്തില്‍ സംശയം ഉണ്ടാക്കിയത്. പിന്നാലെ, ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. കൊലപാതിക ശേഷം കുഞ്ഞിന്റെ ചലനമറ്റ ഫോട്ടോകളും ഭാരതി സുമിത്രയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. ചാറ്റുകള്‍ പരിശോധിച്ച പോലീസ് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാരതി കുറ്റം സമ്മതിക്കുകയായിരുന്നു. സ്വവര്‍ഗ പങ്കാളിയായ സുമിത്രയുടെ അറിവോടെയാണ് കൊലപാതമെന്ന് ഭാരതി സമ്മതിച്ചിട്ടുണ്ട്. ഇരുവരും സ്വകാര്യ ദൃശ്യങ്ങളടക്കം പരസ്പരം കൈമാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയ കുഞ്ഞിന് പുറമെ അഞ്ചും മൂന്നും വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും സുരേഷ് – ഭാരതി ദമ്പതികള്‍ക്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...