20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ. മങ്കൊമ്പ് ജംങ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ ചമ്പക്കുളം തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ(51 ), സുഹൃത്ത് നെടുമുടി മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻ കുമാര്‍ (55) എന്നവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എക്സൈസ് വകുപ്പ് നിരോധിത ലഹരി വ്യാപനം തടയാനായി സ്ട്രൈക്കിംഗ് ഫോഴ്സ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു.

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈസമയത്താണ് അനിൽകുമാറം സുമൻ കുമാറും സ്‌കൂട്ടറിൽ ഇവിടേക്ക് എത്തിയത്. സ്‌കൂട്ടറിൽ കാനിൽ സൂക്ഷിച്ച നിലയിലാണ് ചാരായമുണ്ടായിരുന്നത്. കാൻ തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇത് ചാരായമാണെന്ന് മനസിലായതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തി വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...