കോതമം​ഗലത്ത് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കോതമം​ഗലത്ത് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. നെല്ലിക്കുഴി ഇന്ദിരാ​ഗാന്ധി കോളേജ് ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി നന്ദനയാണ് മരിച്ചത്. മാങ്കുളം സ്വദേശിനിയാണ് നന്ദന ഹരി. 19 വയസാണ് പ്രായം. ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പിന്നീട് പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്നാണ് മൃത​ദേഹം പുറത്തെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് കോളേജ് അധിക‍ൃതരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. മറ്റ് കുട്ടികളൊന്നും ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. കോളേജ് ക്യാംപസിനകത്ത് തന്നെയാണ് ഹോസ്റ്റൽ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂ‌‌ടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...