ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ

For full experience, Download our mobile application:
Get it on Google Play

പരിയാരം : കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടി ആറുവയസുള്ള മകൻ മരിച്ച സംഭവത്തിൽ അമ്മ റിമാന്‍റിൽ. കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ ധനജയുടെ പേരിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്.

ആത്മഹത്യാ പ്രേരണക്ക് അറസ്റ്റിലായ ഭർതൃമാതാവിനെ കോടതി ജാമ്യത്തിൽവിട്ടു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ ധനജ മക്കളുമായി കിണറ്റിൽ ചാടിയത്. ഇക്കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്നായിരുന്നു ധനജയുടെ മൊഴി. ഭർതൃവീട്ടിൽ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവ് ശ്രീസ്ഥയിലെ ശ്യാമളയെ (71)യും പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി ജാമ്യത്തിൽ വിട്ടു. റിമാൻഡ് ചെയ്ത് ധനജയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...