സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണം – ഭക്ഷ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനപ്രതിനിധികൾ സ്‌കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തണം. സിൽവിൽ സപ്ലൈസ് നൽകുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കും. കോഴിക്കോട്ടെ സിവിൽ സ്റ്റേഷൻ സ്കൂളിലെ പാചകപ്പുര സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കാനായി മന്ത്രിമാർ ഇന്ന് സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്തും സന്ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമാകും രണ്ട് മന്ത്രിമാരും ഭക്ഷണം കഴിക്കുക. സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് മന്ത്രിമാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നത്. ജനപ്രതിനിധികളും ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടികൾക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...