Moto G34 5G -10,000 രൂപയ്ക്ക് ഒരു 5 ജി ഫോൺ

For full experience, Download our mobile application:
Get it on Google Play

16MP സെല്‍ഫി ക്യാമറ വരുന്ന ലോ ബജറ്റ് ഫോണ്‍ Moto G34 5G. ഇന്ന് മുതൽ ഇത് വിപണിയിൽ ലഭിക്കും. 10,000 രൂപ ബജറ്റില്‍ വാങ്ങാവുന്ന 5G ഫോണാണ് Motorola പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഫോണിന്റെ ലോഞ്ച്. Qualcomm Snapdragon എന്ന മികച്ച പ്രോസസറാണ് ഈ ബജറ്റ് ഫോണിലുള്ളത്. കൂടാതെ ക്യാമറയിലും ബാറ്ററിയിലുമെല്ലാം Moto G34 5G ഒരു മിഡ് റേഞ്ച് ഫോണിന്റെ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. രണ്ട് വേരിയന്റുകളിലാണ് മോട്ടോ ജി34 എത്തിയിട്ടുള്ളത്. 4GB റാമും 8GB റാമുമുള്ള 5G ഫോണുകളാണിവ. ഇതില്‍ 4GB + 128GB സ്റ്റോറേജിന് 10,999 രൂപയാണ് വില. Flipkart വഴി നിങ്ങള്‍ക്ക് ഫോണ്‍ പര്‍ച്ചേസ് ചെയ്യാം. ICICI ബാങ്ക് കാര്‍ഡ് പേയ്മെന്റില്‍ 10% വിലക്കിഴിവ് ലഭിക്കും. ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് കാര്‍ഡിന് 5% കിഴിവുമുണ്ട്. 3000 രൂപയുടെ സ്പെഷ്യല്‍ കൂപ്പണും ഫ്ലിപ്കാര്‍ട്ട് പര്‍ച്ചേസില്‍ ലഭിക്കുന്നതാണ്. 10,200 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8GB + 128GB വേരിയന്റിന് ഫ്ലിപ്കാര്‍ട്ടില്‍ 11,999 രൂപയാണ് വില. ഇതിനും മേല്‍പ്പറഞ്ഞ ബാങ്ക് ഓഫറുകള്‍ ലഭ്യമാണ്. എന്നാല്‍ ഇന്ന് ആരംഭിച്ച വില്‍പ്പനയില്‍ നിന്ന് ഈ സ്റ്റോറേജ് ഫോണുകള്‍ മുഴുവൻ വിറ്റുതീര്‍ന്നു. നിലവില്‍ മോട്ടോ ജി34 സ്റ്റോക്കിലില്ല. ചാര്‍ക്കോള്‍ ബ്ലാക്ക്, ഐസ് ബ്ലൂ, ഓഷ്യൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് മോട്ടോ ജി34 എത്തിയിട്ടുള്ളത്.

6.5-ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് മോട്ടോ ജി34ലുള്ളത്. ഇത് HD+ റെസല്യൂഷനുള്ള സ്ക്രീനാണ്. മോട്ടോ ജി34 ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 500nits ബ്രൈറ്റ്നെസാണ് ഇതിനുള്ളത്. 5000mAh ബാറ്ററിയാണ് മോട്ടോറോള ഈ 5G ഫോണില്‍ നല്‍കിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടാണ് ചാര്‍ജിങ്ങിന് ഉപയോഗിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ്ങിനെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. റീട്ടെയില്‍ ബോക്സില്‍ നിങ്ങള്‍ക്ക് 20W ചാര്‍ജര്‍ ലഭിക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍ എന്ന മികച്ച പ്രോസസറാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഡ്രിനോ 619 ജിപിയുവും ഫോണിന് കരുത്ത് പകരുന്നു.  50MPയാണ് മോട്ടോ ജി34ന്റെ പ്രൈമറി ക്യാമറ. 2MP മാക്രോ സെൻസറും LED ഫ്ലാഷുമുണ്ട്. പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേര്‍ച്ചറുണ്ട്. മാക്രോ സെൻസറിന് f/2.4 ആണ് ആപ്പേര്‍ച്ചര്‍. 16MPയാണ് ഈ ബജറ്റ് ഫോണിന്റെ സെല്‍ഫി ക്യാമറ. ഇതിന് f/2.4 അപ്പേര്‍ച്ചറാണ് വരുന്നത്. 128GB UFS 2.2 സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമാണ് ഫോണിനുള്ളത്. 4GB മോട്ടോ ജി34 ഇപ്പോഴും ഓഫര്‍ വിലയില്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...