ഗ്യാസ് സിലിണ്ടറുകൾ കൂടുതൽ നാൾ ഉപയോ​ഗിക്കാം – ചില കരുതലുകൾ വേണം

For full experience, Download our mobile application:
Get it on Google Play

ഉപയോഗിക്കാനുള്ള എളുപ്പവും വിറകിന്റെയും മണ്ണെണ്ണയുടെയുമൊക്കെ ദൗർലഭ്യവും മൂലം മിക്കവരും ഇന്ന് പാചകവാതകത്തെ ആശ്രയിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് സിലിണ്ടർ കൂടുതൽ ദിവസം ഉപയോഗിക്കാം. പാചകവാതക ഉപയോഗം കാര്യക്ഷമമാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

കുക്കർ : അടുക്കളയിലെ ഏറ്റവും സ്മാർട്ട് ഉപകരണങ്ങളിൽ ഒന്നാണ് പ്രഷർ കുക്കർ. പാചകത്തിന് കുക്കർ ഉപയോഗിച്ചാൽ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം. പയറുവർഗങ്ങൾ അടുപ്പിൽ പാചകം ചെയ്യുന്നതിലും എളുപ്പത്തിൽ കുക്കറിൽ പാചകം ചെയ്‌തെടുക്കാനാകും. അങ്ങനെ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാം.

പാത്രങ്ങൾ വൃത്തിയായിരിക്കണം: ബർണറിനു മുകളിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുൻപ് അവ വൃത്തിയാക്കാൻ മറക്കരുത്. പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, അഴുക്കുകൾ എന്നിവ പാത്രത്തിലുണ്ടായിരിക്കരുത്. അടിഭാഗത്ത് അഴുക്കില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പിൽ വെയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് പാചകം എളുപ്പമാക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപയോഗം കുറയ്യുകയും ചെയ്യും.

ചേരുവകൾ അളന്നെടുക്കാം: ഭക്ഷണം പാകം ചെയ്യുന്നത് കൃത്യമായ അളവിൽ ആയിരിക്കണം. ഉദാഹരണത്തിന്, പയറോ കടലയോ വേവിക്കാനായി വെള്ളമെടുക്കുമ്പോൾ കൃത്യമായ അളവിൽ അവ വേവാൻ പാകത്തിന് മാത്രമെടുക്കാൻ ശ്രദ്ധിക്കാം. കൂടുതൽ വെള്ളമെടുക്കുന്ന പക്ഷം തിളച്ച്, വെന്തു വരാൻ സമയമേറെയെടുക്കുമെന്നു മാത്രമല്ല, ഗ്യാസിന്റെ ഉപഭോഗവും വർധിക്കും.

പാത്രം തുറന്നു വെച്ച് വേവിക്കാതിരിക്കാം: പാത്രമടച്ചു വെയ്ക്കാതെ, തുറന്നു വെച്ച് വേവിയ്ക്കുമ്പോൾ പാകമായി വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കുമെന്നു പറയേണ്ടതില്ലല്ലോ. അടച്ചു വെയ്ക്കുമ്പോൾ ചൂട് പാത്രത്തിനുള്ളിൽത്തന്നെ നിൽക്കുമെന്നു മാത്രമല്ല, അധികം സമയമെടുക്കാതെ തന്നെ വെന്തു കിട്ടും. കൂടാതെ ജലാംശം നിലനിൽക്കുകയും ചെയ്യും.

തീ ജ്വാല പുറത്തേക്കു പോകണ്ട: ഗ്യാസിൽ പാചകം ചെയ്യുമ്പോൾ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തീജ്വാല പാത്രത്തിന്റെ അടിയിൽ നിൽക്കാതെ പുറത്തേക്ക് ആളിക്കത്തുന്നത്. അങ്ങനെ കത്തുന്നുണ്ടെങ്കിൽ അതിനർഥം തീ കൂടുതലാണെന്നാണ്. പാത്രത്തിനു പുറത്തു പോകുന്ന തരത്തിൽ തീ കത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. എപ്പോഴും പാത്രത്തിന്റെ അടിഭാഗത്തു തീ ലഭിക്കുന്നതു പോലെയായിരിക്കാൻ ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...