വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാര്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കെ പണിക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് അധ്യക്ഷത വഹിച്ചു. പദ്ധതി വിഹിതം, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, ശുചിത്വ ഫണ്ട്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതവും ഗുണഭോക്ത വിഹിതവും തനതു ഫണ്ടും ചേര്‍ത്ത് 15 കോടി രൂപയുടെ കരടു പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്.

കാര്‍ഷിക മേഖലയ്ക്കും ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.വി.വര്‍ക്കി, രമാദേവി, കില സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ വി നാരായണന്‍, ജോണ്‍ ശമുവേല്‍, പ്ലാനിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുരേഷ് കുമാര്‍, പഞ്ചായത്തംഗങ്ങളായ രാജന്‍ ടി.കെ. പ്രസന്നകുമാരി, ഷാജി കൈപ്പുഴ, രാജി വിജയകുമാര്‍, എലിസബത്ത്, എം ജെ ജിനു, സജി കൊട്ടാരം, എം എച്ച് നഹാസ്, റെഷി ജോഷി, ജോയി ജോസഫ്, സെക്രട്ടറി അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....