ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക വികസനത്തിന്റെ ലക്ഷ്യം : മന്ത്രി പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക എന്നതാണ് വികസനത്തിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ നെടുമണ്‍കാവ് കല്ലേലിപാലത്ത് നിര്‍മിച്ച തടയണകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വിവിധമേഖലകളില്‍ വൈവിധ്യമാര്‍ന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മാത്രമല്ല, ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും വികസനത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള വെള്ളപ്പാച്ചില്‍ തടയുന്നതിനും വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യത്തിനും ഒരുപോലെ പരിഹാരമാവുകയാണ് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ കഠിനാധ്വാനമായ ഇവിടെ നിര്‍മിച്ചിട്ടുള്ള 37 തടയണകള്‍. ഇവയും ഗ്രാമീണമേഖലയിലുണ്ടാകുന്ന വികസനത്തിന്റെ അടയാളമാണെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുമായി വലിയരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ ഭാഗമായി തരിശുപാടങ്ങളില്‍ വിളവിറക്കി വരുമാനം നേടിയെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയും. കൃഷികൂട്ടം മാതൃകയില്‍ നടത്താവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചന്ദനപ്പള്ളി എസ്റ്റേറ്റിലെ മങ്ങാട്ടേത്തുപടി നീര്‍ച്ചാലില്‍ കാട്ടുകല്ലുകള്‍ ഉപയോഗിച്ച് ചെക്ക്ഡാമിന്റെ നിര്‍മിച്ചത്.

സംസ്ഥാനത്തു തന്നെ ശ്രദ്ധ നേടിയ പ്രവര്‍ത്തനമാണ് നെടുമണ്‍കാവില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള അഭിനന്ദനമാണ് ഈ ചടങ്ങെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോന്‍, പി.എസ്.കെ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, വാര്‍ഡ് അംഗം എസ്.പി സജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...