ഒരേസമയം സൈക്കിളും മൗണ്ടൻ ബൈക്കുമാക്കാം ; വൈദ്യുത സൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

For full experience, Download our mobile application:
Get it on Google Play

വൈദ്യുത സൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ജപ്പാൻ മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഒരേസമയം സൈക്കിളും മൗണ്ടൻ ബൈക്കും ഓടിക്കുന്നത് ഇതിലൂടെ ആസ്വദിക്കാനാകുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഇ-എംടിബി എന്ന പേരിലാണ് ഇ സൈക്കിൾ ഹോണ്ട എത്തിക്കുക. വെല്ലുവിളികൾ നിറഞ്ഞ മലമ്പാതകളിലൂടെ അനായാസം സൈക്കിൾ ഓടിക്കാൻ കഴിയും. ബ്രോസിന്റെ മിഡ് ഡ്രൈവ് മോട്ടോറാണ് ഹോണ്ട ഇ-എംടിബിയിൽ നൽകിയിരിക്കുന്നത്. ഇ ബൈക്കുകളിൽ ഉപയോഗിക്കുന്ന പല ഭാഗങ്ങളും ഇ-എംടിബിയിൽ ഉപയോഗിച്ചിട്ടുണ്ട്.

കുത്തനെയുള്ള കയറ്റങ്ങളിലും മറ്റും അനായാസേന ഉപയോഗിക്കാൻ സാധിക്കും വിധമാണ് ഹോണ്ട ഇത് രൂപ കൽപന ചെയ്തിരിക്കുന്നത്. ഡിടി സ്വിസ് എക്‌സ്എം 1700 വീൽ, മാക്‌സിസ് മിനിയോൺ ഡിഎച്ച്എഫ് ടയർ, മുന്നിലും പിന്നിലും ഫോക്‌സ് സസ്‌പെൻഷൻ, ഷിമാനോയുടെ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, റോക്ഷോക്ക് റീവെർബ് ഡ്രോപ്പർ സീറ്റ് പോസ്റ്റ്, SRAM ഈഗിൾ AXS ഗിയർബോക്‌സ് എന്നിവയാണ് ഹോണ്ടയുടെ ഇ-എംടിബിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണ് പുതിയ ഹോണ്ട ഇ-എംടിബി കൺസെപ്റ്റ്. ഇലക്ട്രിക് സഹായത്തോടെ എളുപ്പത്തിൽ മുകളിലേക്ക് പോകുന്ന ഈ ബൈക്ക് മോട്ടോർ സൈക്കിളുകളുടെ രസവും മൗണ്ടൻ ബൈക്കിന്റെ രസവും സമന്വയിപ്പിക്കുന്ന ഒരു പുതിയ റൈഡിംഗ് അനുഭവം ഈ വാഹനം നൽകുന്നു. പർവതപാതകൾ കൂടുതൽ സ്വതന്ത്രമായി ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. വലിയ സ്വീകാര്യതയാണ് ഹോണ്ട അവതരിപ്പിച്ച ഈ ആശയത്തിന് ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...