കളമൊഴിഞ്ഞത് 3000 ടൂറിസ്റ്റ് ബസുകള്‍ ; ഖജനാവിന് വന്‍ നഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തെതുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കിയതോടെ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിയത് 3000 ടൂറിസ്റ്റ് ബസുകള്‍‌. ഇതില്‍ ഏറെ ബസുകളും പഴയ ഇരുമ്പിന്‍റെ വിലയ്ക്ക് കൊടുക്കുകയും  മറ്റുള്ളവ തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കു കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയും ചെയ്തു. ഇത്രയും ബസുകള്‍ സര്‍വീസ് നിര്‍ത്തിയതു കാരണം വാഹന നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിന് ഒരു വര്‍ഷം ഉണ്ടാവുന്നത് ശരാശരി 50 കോടിയുടെ നഷ്ടമാണ്.

കോവിഡ് കാലത്തിനു മുമ്പ് 12000 കോണ്‍ട്രാക്‌ട് കാര്യേജ് ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. കോവിഡിനുശേഷം ടൂറിസം മേഖല മെച്ചപ്പെടുകയും സ്‌കൂളുകളും കോളജുകളുമെല്ലാം വിനോദയാത്രാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് ഇടിത്തീയായി വടക്കഞ്ചേരിയില്‍ അപകടം സംഭവിച്ചത്. ഇതിനുശേഷം കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....