എഐ ക്യാമറ ; വിഐപി നിയമലംഘകരും പിഴ ഒടുക്കണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിഐപികളെ എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും പിഴയീടാക്കുന്നതില്‍ നിന്നും ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി നിലപാട്. വിവരാവകാശ പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്. അതേസമയം എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും.

നിലവില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും ബോധവത്കരണ നോട്ടീസ് നല്‍കുന്ന രീതി ജൂണ്‍ നാലിന് അവസാനിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിഴ നോട്ടീയ് അയക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഈ മാസം 24നാണ് ഉന്നതതല യോഗം ചേരുന്നത്. ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാകും പിഴ ചുമത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...