Moto Razr 40 5G ഫ്ലിപ് ഫോണിന് ഇപ്പോൾ വമ്പൻ ഓഫർ നൽകി കമ്പനി

For full experience, Download our mobile application:
Get it on Google Play

ഒരു ഫ്ലിപ് ഫോണ്‍ വാങ്ങണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ Motorola Razr 40 ഇതാ വിലക്കുറവില്‍ വാങ്ങാം. Amazon-ലാണ് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വന്നിട്ടുള്ള ഫ്ലിപ് ഫോണുകളില്‍ പ്രമുഖ ബ്രാൻഡാണ് Motorola. ഇപ്പോള്‍ Razr 40 ഫ്ലിപ്പ് ഫോണ്‍ 10,000 രൂപ വിലക്കുറവിലാണ് വില്‍ക്കുന്നത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഇപ്പോള്‍ ഓഫറുള്ളത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ മോട്ടോ റേസർ 40ന് ഇപ്പോള്‍ വില 49,999 രൂപയാണ്. 55% വിലക്കിഴിവിലാണ് ഫോണ്‍ വില്‍ക്കുന്നത്. ഏകദേശം 80,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ഫോണാണ് പകുതി വിലയ്ക്ക് വില്‍ക്കുന്നത്. 6.9-ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 144Hz വരെ ഇതിന് റീഫ്രെഷ് റേറ്റ് വരുന്നു.കോർണിങ് ഗോറില്ല പ്രൊട്ടക്ഷൻ സ്ക്രീനിന് നല്‍കിയിട്ടുണ്ട്. ഇതിന് പെർഫോമൻസ് നല്‍കുന്നത് സ്നാപ്ഡ്രാഗണ്‍ 7 ജെൻ 1 ചിപ്‌സെറ്റാണ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറുള്ള ഫോണാണിത്. ഡോള്‍ബി അറ്റ്‌മോസ് ട്യൂണ്‍ ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകളും ഇതിനുണ്ട്.

4200mAh ബാറ്ററിയാണ് മോട്ടോറോള ഫ്ലിപ് ഫോണിനുള്ളത്. 33W ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 വരെ മൂന്ന് ഒഎസ് അപ്‌ഡേറ്റുകള്‍ ഈ മുന്തിയ ഫോണിലുണ്ട്. 4 വർഷത്തെ സെക്യൂരിറ്റ് അപ്ഡേറ്റും മോട്ടോ റേസർ 40യ്ക്കൊപ്പം ലഭിക്കും. OIS സപ്പോർട്ടുള്ള 64MP മെയിൻ സെൻസറാണ് ഈ ഫോണിലുള്ളത്. ഇതിന് 13MP അള്‍ട്രാ വൈഡ് സെൻസറും വരുന്നു. ഫോണിന്റെ സെല്‍ഫി ക്യാമറ 32MP ആണ്. 8GB RAM, 256GB വേരിയന്റാണ് നിങ്ങള്‍ക്ക് 44,000 രൂപ റേഞ്ചില്‍ ലഭിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലുള്ള ഫോണുകള്‍ ലഭ്യമാണ്. സമ്മർ ലിലാക്ക്, സേജ് ഗ്രീൻ, വാനില ക്രീം എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. HSBC ക്രെഡിറ്റ് കാർഡുകള്‍ക്ക് 150 രൂപയുടെ കിഴിവുണ്ട്. 41,250 രൂപ വരെ നിങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ വിലക്കിഴിവ് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...