തെരഞ്ഞെടുപ്പ് : ഇരവിപുരത്ത് എൻ.കെ പ്രേമചന്ദ്രന്റെ മകനെ മകനെയിറക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പാർലമെന്ററിയനും കൊല്ലം ലോക്സഭാംഗവുമായ എൻ കെ പ്രേമചന്ദ്രന്റെ മകനും ഒടുവിൽ അച്ഛന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നു എന്നതാണ് ആർഎസ്പിയിൽ നിന്നും ഉയർന്നു കേൾക്കുന്ന പുതിയ വാർത്ത. പ്രേമചന്ദ്രന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചതിൽ പ്രധാനി മകൻ കാർത്തിക് പ്രേമചന്ദ്രൻ ആയിരുന്നു. കാർത്തിക്കിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങൾ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് യുഡിഎഫിലെ പല നേതാക്കന്മാരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. മകനെ രാഷ്ട്രീയത്തിലിറക്കിയാൽ ശോഭിക്കുമെന്ന് പല നേതാക്കന്മാരും പ്രേമചന്ദ്രനോട് പറഞ്ഞിരുന്നുവെങ്കിലും മകന്റെ തീരുമാനത്തിന് വിടുകയായിരുന്നു പ്രേമചന്ദ്രൻ.

ആർഎസ്പി യിലെയും യു ഡി എഫിലെയും ചില പ്രമുഖ നേതാക്കന്മാരുടെ സ്നേഹപൂർവ്വമായ സമ്മർദ്ദത്തിന് ഇപ്പോൾ കാർത്തിക് വഴങ്ങുന്നു എന്നാണ് സൂചന. ആർഎസ്പിക്കും പ്രേമചന്ദ്രനും ശക്തമായ സ്വാധീനമുള്ള കൊല്ലത്തു തന്നെ കാർത്തിക് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ആർ എസ്പിയുടെ തട്ടകമായ ഇരവിപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ ഇരവിപുരത്തിന് വേണ്ടി മുസ്ലീംലീഗും അവകാശവാദം ഉയർത്തുന്നുണ്ട്. ലീഗിന്റെ പ്രമുഖ നേതാവായിരുന്ന യൂനുസ് കുഞ്ഞിന്റെ മകനും ജില്ലാ പ്രസിഡണ്ടുമായ നൗഷാദ് യൂനുസ് ആണ് ഇരവിപുരത്തിനായി കരുക്കൾ നീക്കുന്നത്. ഇരവിപുരം മുസ്ലീം ലീഗിന് വിട്ടു നൽകേണ്ടി വന്നാൽ തെക്കൻ കേരളത്തിലെവിടെയെങ്കിലുമാണ് മറ്റൊരു ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....