അതീവ ഗുരുതരമായ സാഹചര്യത്തിലുള്ള കോന്നി ചെങ്കുളം പാറമട വീണ്ടും തുറക്കുവാന്‍ നീക്കം ; പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അടുത്തനാളില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കുളം പാറമട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ നീക്കം. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍പോലും പ്രവര്‍ത്തനാനുമതി നല്‍കുവാനാണ് അധികൃതരുടെ തീരുമാനം. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.  2025 ജൂലായ്‌ മാസത്തിലാണ് ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റന്‍ പാറ വീണ് അപകടം നടക്കുന്നത്. അപകടത്തെ തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുകയും പാറമടയുടെ പ്രവര്‍ത്തനം അപകടകരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

പ്രദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഈ പാറമട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുവാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നാട്ടുകാര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൂറ്റന്‍ കരിങ്കല്‍ പാളികള്‍ പാറമടയില്‍ നിന്നും ഇടിഞ്ഞു വീഴുവാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു ജിയോളജി വകുപ്പ് റിപ്പോര്‍ട്ട്‌ നല്കിയിരുന്നത്. പാറ പൊട്ടിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രകമ്പനം പോലും പാറ ഇടിയുന്നതിന് കാരണമാകുമെന്നും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടുകാരെ തെറ്റിധരിപ്പിച്ച് ക്വാറിക്കുള്ളിലെ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കുവാനാണ് ഇവര്‍ നീക്കം നടത്തുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായിത്തീരും. 2018 മുതല്‍ ഈ  പാറമടയുടെ പ്രവര്‍ത്തനത്തിന് എതിരായി നാട്ടുകാര്‍ രംഗത്തുണ്ട്. പാറമടയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ കുടിവെള്ള സ്രോതസുകളും വറ്റിവരണ്ടുകഴിഞ്ഞു. കനത്ത പൊടി ശല്യവും ഈ പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സാഹചര്യത്തിലുള്ള പാറമട വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി നീങ്ങുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...