ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം; ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവുമായി ഉയർന്നിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം. അഞ്ചു ദിവസത്തെ വെടിനിർത്തലിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ബന്ദികളെ കൈമാറാൻ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായാണ് സൂചന. അതേസമയം, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുളള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. യെമൻ ഹൂത്തികൾ പിടിച്ചെടുത്ത ചരക്കുകപ്പൽ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി സിവിലിയൻ കേന്ദ്രങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കും മേലുള്ള ഇസ്രായേൽ ബോംബ് വർഷം തുടരുകയാണ്.

വടക്കൻ ഗസ്സയിൽ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ മാത്രം 150ൽ ഏറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. പതിമൂവായിരത്തിലേറെയാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ. ഇവരിൽ 5500 പേർ കുട്ടികളാണ്. പരിക്കേറ്റ മുപ്പതിനായിരത്തിലേറെ പേർക്ക് ആവശ്യമായ ചികിൽസ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും യു.എൻ ഏജൻസികളും വ്യക്തമാക്കി. ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതോടെ മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...