നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഇന്ന് പരി​ഗണിക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ക്രൈ ബ്രാഞ്ചിന്റെയും ദിലീപിന്റെയും അന്തിമ വാദം കേള്‍ക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. ഹര്‍ജി തള്ളിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണ് എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. വിധിയും ദീലീപിന്റെ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി : നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണം ; സിപിഎം കേന്ദ്ര കമ്മിറ്റി...

0
ദില്ലി: തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്തം മാത്രമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം....

ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയിൽ

0
ലക്നൗ: ആഭരണക്കടയിൽ ലഭിച്ച ആസിഡ് കലർന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക...

അയോധ്യ സംഭാവനക്കൊള്ള : അപലപിച്ച് RSS ; ഭാവിയിൽ ആവർത്തിക്കില്ലെന്ന് ട്രസ്റ്റ് ഉറപ്പാക്കണം

0
ബെംഗളൂരു : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയെ ആർ.എസ്.എസ്. അഖിലഭാരത പ്രാന്തപ്രചാരക് സമ്മേളനം...

‘എന്നെ കൈകാര്യം ചെയ്തോളൂ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു’ : ജി സുധാകരൻ

0
ആലപ്പുഴ : ‘എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല...